
ഈ ആഴ്ചത്തെ അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെസക് 289.29 താഴ്ന്ന് 39,452.07 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 90.70 പോയിന്റ് താഴ്ന്ന് 11,823.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 808 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും, 1686 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി ഇന്‍ഫ്രാടെല്‍ (1.36%), സണ്‍ ഫാര്‍മ (0.722%), വേദാന്ത (0.65%), ലാര്‍സണ്‍ (0.58%), പവര്‍ ഗ്രിഡ് കോര്‍പ് (0.39%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദം കാരണം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സീ എന്റര്‍ടെയ്ന്‍ (-4.57%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (-4.17%), ഇന്ത്യാബുള്‍സ് എച്ച്എസ്ജി (-3.18%), ഭാരതി എയര്‍ടെല്‍ (-2.87%), ആക്‌സിസ് ബാങ്ക് (-2.31%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (1,784.14), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (1,498.15%), റിലയന്‍സ് (899.34), എച്ച്ഡിഎഫ്‌സി ബാങ്ക് (727.69), ആക്‌സിസ് ബാങ്ക് (714.56) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നു.