
ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന ആശങ്കയാണ് നിക്ഷേപകര്‍ ഇന്ന് ഓഹരി വിപണിയില്‍ നിന്ന് പിന്‍മാറാന്‍ ഇടയാക്കിയത്. നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ളവര്‍ നിലവില്‍ വിലയിരുത്തിയിട്ടുള്ളത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന പ്രവണത തന്നെയാണ് വിപണിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത് .മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 297.55 പോയിന്റ് താഴ്ന്ന് 37880.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 78.80 പോയിന്റ് താഴ്ന്ന് 11234.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 875 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1541 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി എയര്‍ടെല്‍ (4.96%), ഗ്രാസിം (3.91%), റിലയന്‍സ് (2.87%), എച്ച്‌സിഎല്‍ ടെക് (1.18%), എച്ച്‌യുഎല്‍ ടെക് (1.18%), എച്ച്‌യുഎല്‍ (1.17%) എന്നീ ക്മ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-6.12%), യെസ് ബാങ്ക് (-5.32%), ഗെയ്ല്‍ (-3.60%), ടറ്റാ മോട്ടോര്‍സ് (-3.39%), വേദാന്ത (-3.12%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. റിലയന്‍സ് (2,180.88), ഭാരതി എയര്‍ടെല്‍ (1,798.00), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,716.91), എസ്ബിഐ (955.00), യെസ് ബാങ്ക് (848.74) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടാപടുകള്‍ നടന്നിട്ടുള്ളത്.