
ഈ ആഴ്ച്ചയിലെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 6.1 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ചുരുക്കിയത് മൂലമാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചത്. രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന ഭീതിയാണ് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറാന്‍ ഇടയാക്കിയത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 334.44 പോയിന്റ് താഴ്ന്ന് 40445.15 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 104.20 പോയിന്റ് താഴ്ന്ന് 11914.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 863 കമ്പനികളുടെ ഓഹരികള്‍ നേ്ട്ടത്തിലും, 1634 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി ഇന്‍ഫ്രാടെല്‍ (5.55%), കോ്ട്ടക് മഹീന്ദ്ര (1.52%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (1.05%), ടാറ്റാ സറ്റീല്‍ (0.86%), ഡോ. റെഡ്ഡിസ് ലാബ്‌സ് (0.67%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സ്മ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-9.82%), എസ്ബിഐ (-4.32%), സീ എന്റര്‍ടെയ്ന്‍ (-4.12%), ഗെയ്ല്‍ (3.34%), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (-2.91%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,581.61), എസ്ബിഐ (1,504.88), ഐസിഐസിഐ ബാങ്ക് (1,305.09), റിലയ്ന്‍സ് (930.16), എച്ച്ഡിഎഫ്‌സി ബാങ്ക് (858.20) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.