
നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവുണ്ടാകുമെന്ന വിവിധ അഭിപ്രായങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തോടെ അവസാനിച്ചു. യുഎസ്-ചൈന വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും ഓഹരി വിപണിയില്‍ നഷ്ടം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ആദ്യപാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പ്പാദനം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം ഓഹരി വിപണിയില്‍ നിക്ഷേപകര്‍ ഇപ്പോഴും വലിയ ആശങ്കയാണ് പ്രകടിപ്പിച്ചിട്ടള്ളത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 80.32 പോയിന്റ് താഴ്ന്ന് 36,644.42 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 3.20 പോയിന്റ് താഴ്ന്ന് 10,847.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1433 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 990 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടാറ്റാ മോട്ടോര്‍സ് (7.81%), കോള്‍ ഇന്ത്യ (6.97%), ഒഎന്‍ജിസി (5.17%), ബിപിസിഎല്‍ (4.74%), യെസ് ബാങ്ക് (4.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം ഉണ്ടായി. എച്ച്ഡിഎഫ്‌സി (-2.66%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-2.26%), ഐസിഐസിഐ ബാങ്ക് (-2.14%), ടിസിഎസ് (-1.34%), എച്ച്‌സിഎല്‍ ടെക് (-1.22%) എന്നീ കമ്പനികളുടെ ഓഹരിളിലാണ് ഇന്ന് നഷ്ടമുണ്ടായിട്ടുള്ളത്.
എന്നാല്‍ വിപണി രംഗത്ത് നിലനില്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,259.98), യെസ് ബാങ്ക് (1,102.07), ഐസിഐസിഐ ബാങ്ക് (973.32), എച്ച്ഡിഎഫ്‌സി ബാങ്ക് (966.09), ടാറ്റാ മോട്ടോര്‍സ് (894.12) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.