
മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ധനകാര്യ ഓഹരികളില്‍ വാങ്ങല്‍താല്‍പര്യം പ്രകടമായതാണ് വിപണിക്ക് കരുത്തായത്. സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 200ലേറെ പോയന്റ് നഷ്ടത്തിലാണെങ്കിലും ദിവസംമുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ സൂചിക 222.80 പോയന്റ് നേട്ടത്തില്‍ 30602.61ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67.50 പോയന്റ് ഉയര്‍ന്ന് 8992.80ലുമെത്തി.
ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 743 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല. എന്‍ടിപിസി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, യുപിഎല്‍, ടൈറ്റാന്‍ കമ്പനി, എസ്ബിഐ, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.