
മുംബൈ: കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണിന് പല രാജ്യങ്ങളും ഇളവുകള്‍ നല്‍കിയതോടെ ഏഷ്യന്‍ വിപണികള്‍ നേട്ടങ്ങള്‍ രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരികളും ബുധനാഴ്ച ഉയര്‍ന്നു. വ്യാപാര ആഴ്ചയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വ്യാപകമായി ഓഹരി വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകള്‍ പ്രകടമായതും അസംസ്‌കൃത എണ്ണവിലയില്‍ വര്‍ധനവുണ്ടായതുമാണ് വിപണിയ്ക്ക് തുണയായത്.
സെന്‍സെക്സ് 605.64 പോയന്റ് നേട്ടത്തില്‍ 32,720.16ലും നിഫ്റ്റി 155.25 പോയന്റ് ഉയര്‍ന്ന് 9536.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 962 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, എംആന്‍ഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.