റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകള്‍ വീണ്ടും പുതിയ ഉയരം കുറിച്ചു

November 18, 2020 |
|
Trading

                  റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകള്‍ വീണ്ടും പുതിയ ഉയരം കുറിച്ചു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകള്‍ വീണ്ടും പുതിയ ഉയരം കുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്. സെന്‍സെക്സ് 227.34 പോയന്റ് നേട്ടത്തില്‍ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയര്‍ന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1100 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികള്‍ക്ക് മാറ്റമില്ല.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, പൊതുമേഖല സൂചികകള്‍ മൂന്നുശതമാനമാണ് ഉയര്‍ന്നത്. അതേസമയം, എഫ്എംസിജി, ഐടി, ഫാര്‍മ ഓഹരികളില്‍ വില്പന സമ്മര്‍ദംപ്രകടമായിരുന്നു.
 


Related Articles

© 2024 Financial Views. All Rights Reserved