
ബജറ്റിന് ശേഷം ഓഹരി വിപണിയില്‍ നേട്ടം രേഖപ്പെടുത്തി. ഇന്നലെ മുതല്‍ ഓഹരി വിപണി സ്ഥിരത കൈവരിച്ചതോടെ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 266.07 പോയിന്റ് ഉയര്‍ന്ന് 38,823.11 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 84 പോയിന്റ് ഉയര്‍ന്ന് 11,582.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
സീ എന്റര്‍ടെയ്ന്‍ (6.63%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.86%), ഹീറോമോട്ടോകോര്‍പ്്പ (4.49%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (3.63%), ടാറ്റാ മോട്ടോര്‍സ് (3.40%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ പ്രതിസന്ധി മൂലം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും രേഖപ്പെടുത്തി. ടെക് മഹീന്ദ്ര (-1.36%), ബജാജ് (-1.05%), ഐസിഐസിഐ ബാങ്ക് (-1.01%), യെസ് ബാങ്ക് (-0.59%), യുപിഎല്‍ (-0.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ പ്രതിസന്ധി മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ബജാജ് ഫിനാന്‍സ് (935.99), എസ്ബിഐ (728.09), ഐസിഐസിഐ ബാങ്ക് (705.29), യെസ് ബാങ്ക് (678.84), ഇന്‍ഡസ് ലാന്‍ഡ്ബാങ്ക് (668.43) എന്നീ കമ്പനികളുടെ ഒഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.