ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,934ല്‍

October 13, 2020 |
|
Trading

                  ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി  11,934ല്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 31.71 പോയിന്റ് ഉയര്‍ന്ന് 40,625.51ലും നിഫ്റ്റി 3.50 പോയിന്റ് നേട്ടത്തില്‍ 11,934.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1129 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1459 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല.

എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സിപ്ല, ടൈറ്റാന്‍ കമ്പനി, ഡിവിസ് ലാബ്, അദാനി പോര്‍ട്സ് സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഊര്‍ജം, ഐടി, ലോഹം ഓഹരികളില്‍ വാങ്ങള്‍ താല്‍പര്യം പ്രകടമായിരുന്നു. അതേസമയം, വാഹനം, ബാങ്ക്, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ വില്പന സമ്മര്‍ദം നേരിട്ടു.

Related Articles

© 2024 Financial Views. All Rights Reserved