
ഓഹരി വിപണി നേട്ടത്തോടെ ആവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 424.50 പോയിന്റ് ഉയര്‍ന്ന് 1.12 വര്‍ധിച്ച് 38,233.41 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 129 പോയിന്റ് ഉയര്‍ന്ന് 1.14 ശതമാനം വര്‍ധിച്ച് 11,483.30 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1,377 കമ്പനികളുചെ ഓഹരികള്‍ നേട്ടത്തിലും, 1286 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
എന്‍ടിപിസി (4.03%), റിലയന്‍സ് (3.23%), എസ്ബിഐ (3.23%), വേദാന്ത (3.18%), ബജാജ് ഫൈനാന്‍സ് (2.97%) എന്നീ കമ്പനികളുടെ ഓഹരികളില്‍ നേട്ടമുണ്ടാവുകയും ചെയ്തു.
അസേമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ടെക് മഹീന്ദ്ര (-2.39%), ഐഒസി (-1.55%), യുപിഎല്‍ (-1.02%), ഇന്‍ഫോസിസ് (-1.02%), വിപ്രോ (-0.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലുള്ള ആശങ്ക മൂലം ചില കമ്പനികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,295.92), ഇന്‍ഫോസിസ് (684.51), എച്ച്ഡിഎഫ്‌സി (680.83), മാരുതി സുസൂക്കി (598.32), എസ്ബിഐ (555.19) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.