
ദലാള്‍ സ്ട്രീറ്റില്‍ കാളകള്‍ തിരിച്ചെത്തി. തിങ്കളാഴ്ചയിലെ തകര്‍ച്ചക്കുപിന്നാലെ രണ്ടാം ദിവസവും മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് 437 പോയിന്റ് നേട്ടത്തില്‍ 46,444.18ലും നിഫ്റ്റി 135 പോയിന്റ് ഉയര്‍ന്ന് 13,601.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പര്യമെടുത്തതാണ് സൂചികകളെ ചലിപ്പിച്ചത്.
വിപ്രോ, സിപ്ല, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടുണ്ടാക്കിയത്.
ഡിവീസ് ലാബ്, ടൈറ്റാന്‍ കമ്പനി, എന്‍ടിപിസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 2.40 ശതമാനവും 2.65 ശതമാനവും നേട്ടമുണ്ടാക്കി. റിയാല്‍റ്റി സൂചിക നാലുശതമാനവും ലോഹം, ടെലികോം, ഐടി തുടങ്ങിയ സൂചികകള്‍ രണ്ടുശതമാനത്തിലേറെയും ഉയര്‍ന്നു.