
മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 421.82 പോയിന്റ് നഷ്ടത്തില്‍ 38071.13 ലും നിഫ്റ്റി 97.60 പോയിന്റ് താഴ്ന്ന് 11202.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1359 കമ്പനികളിലെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികള്‍ക്ക് മാറ്റമില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. വാഹനം, ഊര്‍ജം, ഐടി, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അതേസമയം, ഫാര്‍മ, ലോഹം, എഫ്എംസിജി ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.