
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയതോടൊപ്പം പുതിയ റെക്കോഡ് കുറിച്ച് ഓഹരി സൂചികകള്‍. നിഫ്റ്റി 12,850ന് മുകളിലെത്തി. സെന്‍സെക്സ് 314.73 പോയന്റ് നേട്ടത്തില്‍ 43,952.71ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 93.90 പോയന്റ് ഉയര്‍ന്ന് 12,874.20 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1181 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
146 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എന്‍ടിപിസി, ഐഒസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ബാങ്ക് സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. അതേസമയം, ഊര്‍ജം, ഫാര്‍മ, ഐടി ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമായിരുന്നു.