കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

November 27, 2020 |
|
Trading

                  കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 110.02 പോയിന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയിന്റ് നഷ്ടത്തില്‍ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1039 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ല. പവര്‍ഗ്രിഡ്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, വിപ്രോ, ഇന്‍ഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊര്‍ജം തുടങ്ങിയ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി.

Related Articles

© 2024 Financial Views. All Rights Reserved