
ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 35.78 പോയിന്റ് താഴ്ന്ന് 39031.55 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6.50 പോയിന്റ് താഴ്ന്ന് 11748.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 721 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1780 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്.
ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.88%), എച്ച്‌സിഎല്‍ ടെക് (.83%), സീ എന്റര്‍ടെയ്ന്‍ (3.57%), ഐഒസി (3.40), ഹിന്‍ഡാല്‍കോ (2.44%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ കനത്ത നഷ്ടവും നേരിട്ടു. യെസ് ബാങ്ക് (-29.17%), ഇന്ത്യാ ബുള്‍സ് എച്ച് എസ്ജി (-5.82%), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (-5.44%), ഭാരതി ഇന്‍ഫ്രാടെല്‍ (-3.79%), ഹീറോ മോട്ടോ കോര്‍പ് (-3.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പവും, വിപണിയിലെ സമ്മര്‍ദ്ദവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (3,647.62), റിലയന്‍സ് (1,422.82), മാരുതി സുസൂക്കി (1,092.94), ആക്‌സിസ് ബാങ്ക് (953.47), കോടെക് മഹീന്ദ്ര (860.95) എന്നീ കമ്പിനകളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.