
യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് പൂജ്യമാക്കി വെട്ടിക്കുറച്ചു. എന്നിട്ടും ഇന്ത്യന്‍ ഓഹരി വിപണി ഇന്നും ചരിത്രത്തിലെ ഏറ്റവും നഷ്ടത്തില്‍ ഇന്ന് അവസാനിച്ചു. കൊറോണ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, ഇറ്റലിയില്‍ മരണസംഖ്യ പെരുകുയും ചെയ്തതോടെ സ്ഥിതിഗതികള്‍ വശളായി. ചൈനയില്‍ നിന്ന് ലോകരാഷ്ട്രങ്ങളിലേക്ക് അതിവേഗം പടരുന്ന മഹാമാരിയായി കോവിഡ്-19 മാറിയിരിക്കുന്നു.
അമേരിക്കയില്‍ അടക്കം യാത്രാവിലക്കുകള്‍ ശക്തമാക്കുകയും, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് പ്രസിഡന്റ് ഡൊനാലഞ്ഡ് ട്രംപ്്. ലോകരാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബിസിനസ് ഇടപാടുകളും, നിക്ഷേപ ഇടപാടുകളുമെല്ലാം നിലച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 2,713.41 പോയിന്റ് താഴ്ന്ന് ഏകദേശം താഴ്ന്ന് 31390.07 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 757.80 പോയിന്റ് താഴ്ന്ന് ഏകദേശം 7.61 ശതമാനം ഇടിവ് രേഖപ്പെടുത്തി 9197.40 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 430 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1987 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ യെസ് ബാങ്കിന്റെ ഒഹാരികളില്‍ മാത്രമാണ് നേട്ടം രേഖപ്പെടുത്തിയത്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, വേദാന്ത, എച്ചഡിഎഫ്‌സി എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി (1,965.67), റിലയന്‍സ് (1,787.10), എസ്ബിഐ (1,688.18), എച്ച്ഡിഎപ്‌സി ബാങ്ക് (1,598.52), ഐസിഐസിഐ ബാങ്ക് (1,403.49) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.