
മുംബൈ: ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയരം കുറിച്ചതോടെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തത് വിപണിയെ ബാധിച്ചു. ഒരൊറ്റ ദിവസത്തെ വില്പന സമ്മര്‍ദത്തില്‍ 2.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. സെന്‍സെക്സ് 694.92 പോയിന്റ് നഷ്ടത്തില്‍ 43,828.10ലും നിഫ്റ്റി 196.75 പോയിന്റ് താഴ്ന്ന് 12,858.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്‍ടിപിസി, എസ്ബിഐ, ടിസിഎസ്, നെസ് ലെ, ഐടിസി, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം, ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.76ശതമാനവും സ്മോള്‍ ക്യാപ് 1.13ശതമാനവും നഷ്ടത്തിലായി. റിലയാല്‍റ്റി, ബാങ്ക്, ടെലികോം സൂചികകള്‍ രണ്ടുശതമാനവും താഴ്ന്നു.