
മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. എന്നിരുന്നാലും ഐടി, എഫ്എംസിജി, ലോഹം, ഊര്‍ജം തുടങ്ങിയ ഓഹരികളുടെ ബലത്തില്‍ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 99.36 പോയിന്റ് ഉയര്‍ന്ന് 36693.69ലും നിഫ്റ്റി 34.70 പോയിന്റ് നേട്ടത്തില്‍ 10,802.70ലുമെത്തി. ബിഎസ്ഇയിലെ 1110 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1543 ഓഹരികള്‍ നഷ്ടത്തുലമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.
ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്സിഎല് ടെക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക് സൂചികഒഴികെയുള്ളവ നേട്ടത്തിലായിരുന്നു.