
സെന്‍സെക്‌സും നിഫ്റ്റിയും ഓപ്പണിംഗ് നേട്ടങ്ങള്‍ വര്‍ദ്ധിപ്പിച്ച് റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 446.90 പോയിന്റ് അഥവാ 1 ശതമാനം ഉയര്‍ന്ന് 45,079.55 ല്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനിടെ സെന്‍സെക്‌സ് 45,148.28 പോയിന്റിലെത്തിയിരുന്നു.ഇതാദ്യമായാണ് ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 45,000ത്തിന് മുകളില്‍ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 124.65 പോയിന്റ് അഥവാ 0.95 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13,258.55 ല്‍ ക്ലോസ് ചെയ്തു.
വളര്‍ച്ചയ്ക്ക് അനുകൂലമായ നടപടികളുടെ തുടര്‍ച്ചയോടെ ക്രെഡിറ്റ് പോളിസി പ്രതീക്ഷിച്ച രീതിയിലാണ് ഇന്ന് റിസര്‍വ് ബാങ്ക് ധനനയ സമിതി പ്രഖ്യാപിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയ ലാഭത്തില്‍ നിന്ന് ലാഭവിഹിതം വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനെത്തുടര്‍ന്നാണ് വിപണിയില്‍ ബാങ്ക് ഓഹരികള്‍ മുന്നേറിയത്.
ഈ നീക്കം ബാങ്കുകളില്‍ കൂടുതല്‍ മൂലധനം അവശേഷിപ്പിക്കുമെന്നും റെഗുലേറ്ററി ക്യാപിറ്റല്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനും വായ്പ നല്‍കുന്നതിന് കൂടുതല്‍ പണമുണ്ടാക്കുമെന്നും വിശകലന വിദഗ്ധര്‍ പറയുന്നു. എന്‍എസ്ഇയുടെ ബാങ്കിംഗ് ഉപ സൂചികയായ നിഫ്റ്റി ബാങ്ക് 2.05 ശതമാനം ഉയര്‍ന്ന് 30,000 മാര്‍ക്കിനു മുകളില്‍ എത്തി.
നിഫ്റ്റി ഓഹരികളില്‍ 4.42 ശതമാനം വര്‍ധനവാണ് ഹിന്‍ഡാല്‍കോ നേടിയത്. ഐസിഐസിഐ ബാങ്കും അദാനി പോര്‍ട്‌സും യഥാക്രമം 4.20 ശതമാനവും 4.11 ശതമാനവും ഉയര്‍ന്നു. അള്‍ട്രാടെക് സിമന്റ്‌സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച് യു എല്‍, ഗ്രാസിം, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗെയില്‍, ടൈറ്റന്‍ കമ്പനി, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്പ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി എന്നിവയാണ് നിഫ്റ്റിയിലെ മറ്റ് പ്രധാന നേട്ടം കൈവരിച്ച ഓഹരികള്‍. ഇവ 1.15% മുതല്‍ 4.10% വരെ ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 0.86 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ യഥാക്രമം 0.67 ശതമാനവും 0.74 ശതമാനവും ഇടിഞ്ഞു. എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്സി, ഡോ. റെഡ്ഡീസ് ലാബ് എന്നിവയും നിഫ്റ്റിയില്‍ നഷ്ടം രേഖപ്പെടുത്തി.