
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചിട്ടും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വച്ചിട്ടും ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില കുതിച്ചുയരുകയും, രൂപയുടെ മൂല്യത്തില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയത് മൂലവുമാണ് നിക്ഷേപകര്‍ പിന്നോട്ടുപോകാന്‍ ഇടയാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ രൂപപ്പെട്ട ആശയ കുഴപ്പങ്ങളും, നിക്ഷേപകരുടെ താത്പര്യക്കുറവും, യുഎസ്-ചൈനാ വ്യാപാരാ തര്‍ക്കവും ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന് കാരണായിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 503.62 പോയിന്റ് താഴ്ന്ന് 38593.52 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 148.00 പോയിന്റ് താഴ്ന്ന് 11,440.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 761 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1733 കമ്പനികളുടെ ഓഹരികള്‍ ഇപ്പോള്‍ നഷ്ടത്തിലുമാണുള്ളത്.
പവര്‍ഗ്രിഡ് കോര്‍പ്പ് (4.36%), ടിസിഎസ് (2.14%), എന്‍പിടിസി (1.52%), ഐഒസി (1.44%), ബിപിസിഎല്‍ (0.58%) എന്നീ കമ്പനികളുടെ ഓാഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി. എസ്ബിഐ (-7.39%), ടാറ്റാ മോട്ടോര്‍സ് (-6.00%), മാരുതി സുസൂക്കി (-5.29%), എയ്ച്ചര്‍ മോട്ടോര്‍സ് (-4.53%), എം&എം എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടിട്ടുള്ളത്. എസ്ബിഐ (2,047.60), ബിപിസിഎല്‍ (1,542.56), മാരുതി സുസൂക്കി (1,524.43), എച്ച്ഡിഎഫ്‌സി (1,441.97), ആക്‌സിസ് ബാങ്ക് (1,185.49) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണിന്ന് നടന്നിട്ടുള്ളത്.