
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി 11,850ന് മുകളിലെത്തി. 448.62 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 40,431.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 110.50 പോയിന്റ് ഉയര്‍ന്ന് 11,873ലുമെത്തി.
ആഗോള വിപണികളിലെ നേട്ടവും നിക്ഷേപകരില്‍ വാങ്ങല്‍ താല്‍പര്യ പ്രകടമായതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1150 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, നെസ് ലെ, എസ്ബിഐ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കി.
ഡിവീസ് ലാബ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ഐടി, വാഹനം തുടങ്ങിയ സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം ഉയര്‍ന്നു.