
മഹാരാഷ്ട്രയില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടതോടെ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍ അവസാനിച്ചു. കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്ക് ഉണര്‍വുണ്ടായി. കോണ്‍്ഗസ് സഖ്യം അധികാരത്തില്‍ വന്നാല്‍ അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാഥാര്‍ത്ഥ്യമാകില്ലെന്ന വാര്‍ത്തകള്‍ നിക്ഷേപകരെ അസ്വസ്ഥരാക്കിയിരുന്നു.
എന്നാല്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയം സംസ്ഥാനത്തുണ്ടായതോടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ഉണ്ടായിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഈ ആഴ്ച്ചയിലെ ആദ്യദിവസമായ ഇന്ന വന്‍ നേട്ടത്തോടെയാണ് അവവസാനിച്ചത്. മംുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 529.82 പോയിന്റ് ഉയര്‍ന്ന് 40889.23 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 159.40 പോയിന്റ് ഉയര്‍ന്ന് 12073.80 ലെതത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ഭാരതി ഇന്‍ഫ്രാടെല്‍ ഇന്‍ഫ്രാടെല്‍ (7.82%), ഭാരതി എയര്‍ടെല്‍ (7.31%), ടാറ്റാ സ്റ്റീല്‍ (4.88%), ഹിന്ദാല്‍കോ (4.73%), ഗ്രാസിം (3.74%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം നേരിട്ടു. സീ എന്റര്‍ടെയ്ന്‍ (-3.99%), ഒഎന്‍ജിസി (-2.17%), യെസ് ബാങ്ക് (-1.62%), ബിപിസിഎല്‍ (-0.39%), ഗെയ്ല്‍ (-0.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഇന്നുണ്ടായത്. ഭാരതി എയര്‍ടെല്‍ (1,511.45), ഐസിഐസിഐ ബാങ്ക് (1,278.99), ടാറ്റാ സ്റ്റീല്‍ (1,158.34), യെസ് ബാങ്ക് (1,096.01), റിലയന്‍സ് (1,081.27) എന്നീ കമ്പനികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.