
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതും ഓഹരി വിപണിയില്‍ നേട്ടമുണ്ടാകുന്ന അവസ്ഥ രൂപപ്പെട്ടു. നിക്ഷേപകര്‍ വിപണി കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയുണ്ടായെന്നാണ് വിലയിരുത്തല്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 337.35 പോയിന്റ് ഉയര്‍ന്ന് 36,981.77 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 98.30 പോയിന്റ് ഉയര്‍ന്ന് 10,946.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1565 കമ്പനികളുടെ ഓഹരികളല്‍ നേട്ടത്തിലും, 917 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
എയ്ച്ചര്‍ മോട്ടോര്‍സ് (4.15%), ടെക് മഹീന്ദ്ര (3.78%), മാരുതി സുസൂക്കി (3.66%), ആക്‌സിസ് ബാങ്ക് (3.31), ടാറ്റാ സ്റ്റീല്‍ (2.97%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടനമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-4.97%), യെസ് ബാങ്ക് (-2.50%), സണ്‍ഫാര്‍മ്മ (-1.55%), വിപ്രോ (-1.41%), എച്ച്‌സിഎല്‍ ടെക് (-1.04%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്.
അതേസമയം വിപണി രംഗത്ത് രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,295.82), മാരുതി സുസൂക്കി (942.92), എച്ച്ഡിഎഫ്‌സി (862.95), ടാറ്റാ മോട്ടോര്‍സ് (821.61), യെസ് ബാങ്ക് (789.31) എന്നീ കമ്പനികളിലെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നിട്ടുള്ളത്.