
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. ആഗോള വിപണിയില്‍ എണ്ണ വ്യാപാരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുമെന്ന ഭീതിയും, കൊറോണ വൈറസിന്റെ ആഘാതത്തില്‍ ചൈനയില്‍ മരണനിരക്ക് ഉയര്‍ന്നതുമാണ് ഓഹരി വിപണി ഇന്ന് നിലംപൊത്താന്‍ കാരണം. എണ്ണ വില ഇന്ന് ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 45 സെന്റ്‌സിന് 0.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ബാരലിന് 59.97 ഡോളറിലേക്കെത്തിയിരിക്കുന്നു. ഇത് മൂലം രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല രൂപയുടെ മൂല്യത്തില്‍ ഭീമമായ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തില്‍ 23 പൈസ വരെ വ്യാപാരം തുടങ്ങിയപ്പോള്‍ ഇന്ന് രേഖപ്പെടുത്തിയിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 152.88 പോയിന്റ് വരെ താഴ്ന്ന് 41,170.12 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45 പോയിന്റ് വരെ താഴ്ന്ന് 12,080.90 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1219 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1257 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്.
ഇന്‍ഡസ് ഇന്‍ഡ്ബാങ്ക് (3.51%), ടാറ്റാസ്റ്റീല്‍ (2.359%), എസ്ബിഐ (2.28%), സീ എന്റര്‍ടെയ്ന്‍ (1.80%), ഒഎന്‍ജിസി (1.08%), എസ്ബിഐ (2.38%), സീ എന്റര്‍ടെയ്്ന്‍ (1.80%), ഒഎന്‍ജിസി (1.08%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സിപ്‌ല (-2.63%), ഏഷ്യന്‍ പെയ്ന്റ്‌സ് (2.26%), എച്ച്‌യുഎല്‍ (-1.92%), ടിസിഎസ് (-1.80%), ഐഒസി (-1.66%) എന്നീ കമ്പനികളുടെ ഒഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,856.49), എസ്ബിഐ (1,315.53), റിലയന്‍സ് (1,147.54), ടാറ്റാ മോട്ടോര്‍സ് (861.10), ഭാരതി എയര്‍ടെല്‍ (857.41) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇ്ന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.