
ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചിട്ടും നിക്ഷേപകര്‍ ഒന്നടങ്കം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍മാറുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈന വ്യാപാര തര്‍ക്കവുമെല്ലാം ഓഹരി വിപണിയില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 167.17 പോയിന്റ് തഴ്ന്ന് 38,822.57 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 58.70 പോയിന്റ് താഴ്ന്ന് 11,512.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 975 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1519 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി എയര്‍ടെല്‍ (1.47%), ബജാജ് ഫിനാന്‍സ് (1.41%), കോട്ടക് മഹീന്ദ്ര (1.02%), ഐടിസി (1.02%), ബജാജ് ഫിന്‍സെര്‍വ് (1.01%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. വേദാന്ത (-5.33%), സീ എന്റര്‍ടെയ്ന്‍ (-4.19%), യെസ് ബാങ്ക് (-4.51%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-4.34%), ടാറ്റാ സ്റ്റീല്‍ (-4.28%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനിക്കത്ത് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,495.59), റിലയന്‍സ് (1,140.13), എസ്ബിഐ (1,063.96), എച്ച്ഡിഎഫ്‌സി (996.30), മാരുതി സുസൂക്കി (987.32) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.