
കൊറോണ കേസുകളില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുകയും, മരണ സംഖ്യ ആഗോളതലത്തില്‍ പെരുകയും ചെയ്തതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീണു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,709.58 പോയിന്റ് താഴ്ന്ന് അതായത് 5.59 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 28,869.51 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 425.55 പോയിന്റ് താഴ്ന്ന് 4.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 8,541.50 ലേക്കെത്തിയാണ് ഇന്ന്് വ്യാപാരം അവസാനിച്ചത്.
നിലവില്‍ 392 കമ്പനികളുടെ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1947 കമ്പനികളുടെ ഓഹരിള്‍ നഷ്ടത്തിലുമാണുള്ളത്. സീ എന്റര്‍ടെയ്ന്‍ (23.29%), ഒഎന്‍ജിസി (13.58%), യെസ് ബാങ്ക് (3.07%), ഐടിസി (1.04%), എസ്ബിഐ (0.02%) ഓഹരികളുമാണ് ഇന്ന് നേട്ടത്തിലേക്കെത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-23.73%), ഭാരതി ഇന്‍ഫ്രാടെല്‍ (-22.89%), കോട്ടക് മഹീന്ദ്ര (-11.40%), ബജാജ് ഫിനാന്‍സ് (-11.13%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-11.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (3,449.94), എച്ച്ഡിഎഫ്‌സി ബാങ്ക് (2,682.77), യെസ് ബാങ്ക് (2,201.30), എസ്ബിഐ (2,182.24), ഐസിഐസിഐ ബാങ്ക് (2,173.05) എന്നീ കമ്പനികളുടെ ഓഹരികളിലാണ ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.