
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. കൊറോണ വൈറസ് ബാധയും, ആഗോള തലത്തില്‍ എണ്ണ വിപണിയിലുണ്ടായ ഇടിവുമാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ ഇടയാക്കിയിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 202.05 പോയിന്റ് താഴ്ന്ന് 41,055.69 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.70 പോയിന്റ് താഴ്ന്ന് 12,045.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1684 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടൈറ്റാന്‍ കമ്പനി (1.75%), നെസ്റ്റലി (1.42%), ടിസിഎസ് (0.7%), വേദാന്ത (0.71%), കോട്ടക് മഹീന്ദ്ര (0.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധമ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യെസ് ബാങ്ക് (-4.50%), കോള്‍ ഇന്ത്യ (-3.95%), ഗെയ്ല്‍ (-3.71%), സിപ്‌ല (-3.40%), ഒഎന്‍ജിസി (-3.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടപാടുകള്‍ ഉണ്ടായി. ഭാരതി എയര്‍ടെല്‍ ( 1,294.86), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1,161.27),എസ്ബിഐ (1,160.99), റിലയന്‍സ് (888.63), എച്ച്ഡിഎഫ്‌സി (617.87 ) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.