
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ അഞ്ചാം ശതമാനത്തിന് താഴെയാകുമെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ വെട്ടിക്കുറച്ചതും നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്നോട്ടുപോകുന്നതിന് കാരണമായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 215.76 പോയിന്റ് താഴ്ന്ന് 40359.41 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 54 പോയ്ിന്റ് താഴ്ന്ന് 11914.40 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1220 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1306 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത് .
ടാറ്റാ സ്റ്റീല്‍ (3.87%), സീ എന്റര്‍ടെയ്ന്‍മെന്റ് (3.87%), സീ എ്ന്റര്‍ടെയ്ന്‍മെന്റ് (3.75%), എയ്ച്ചര്‍ മോട്ടോര്‍സ് (3.64%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (2.45%), വേദാന്ത (2.30%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാടെല്‍ (-4.09%), ഇന്‍ഫോസിസ് (-2.81%), ടിസിഎസ് (-2.19%), ഏഷ്യന്‍ പെയ്ന്റ്‌സ് (-2.19%), യുപിഎല്‍ (-2.07%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. സീ എന്റര്‍ടെയ്ന്‍മെന്റ് (2,224.75), റിലയന്‍സ് (1,580.36), ഇന്‍ഫോസിസ് (999.31), എസ്ബിഐ (954.15), ഐസിഐസിഐ ബാങ്ക് (917.21) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്.