
ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. അതേസമയം പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും തമ്മില്‍ ഡല്‍ഹിയില്‍ സംഘര്‍ഷം ശക്തമായതോടെ വിപണിയില്‍ കൂടുതല്‍ ആശങ്കകളാണ് നിക്ഷേപകര്‍ക്ക് ഉണ്ടായത്. മാത്രമല്ല കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ചൈനയ്ക്ക് അപ്പുറത്തേക്ക് ഇറാഖ്, ഇറാന്‍, ഫ്രാന്‍സ്, യുഎഇ എന്നീ രാജ്യങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതും വിപണിയില്‍ കൂടുതല്‍ ആശങ്കകളാണ് ഉടലെടുത്തത്.
നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ 3000 പേരുടെ ജീവനുകള്‍ ഇതിനോടകം പൊലിഞ്ഞുപോയിട്ടുമുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 392.24 പോയിന്റ് താഴ്ന്ന് അതായത് 0.97 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 39888.96 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.40 പോയിന്റ് താഴ്ന്ന് അതായത് 1.01 ശതമാനം ഇടിവ് രേഖപ്പെടുത്തി 11678.50. ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും. 1601 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (3.98%), ഭാരതി എയര്‍ടെല്‍ (1.13%), എസ്ബിഐ (0.43%), ബ്രിട്ടാന്നിയ്യ (0.26%), എച്ച്‌സിഎല്‍ ടെക് (0.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഗെയ്ല്‍് (-5.22%), സണ്‍ഫാര്‍മ്മ (-3.65%), ടാറ്റാ മോട്ടോര്‍സ് (-3.57%), മാരുതി സുസൂക്കി (-2.80%), ഹിന്ദാല്‍കോ (2.61%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (1,868.57), എസ്ബിഐ (1,441.30), എച്ച്ഡിഎഫ്‌സി (1,406.09), ഭാരതി എയര്‍ടെല്‍ (997.71), മാരുതി സുസൂക്കി (985.57) എന്നീ ക്മ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.