
കാശ്മീര്‍ വിഷയം ചൂട് പിടിച്ചതോടെ ഓഹരി വിപണിയില്‍ ഭീമമായ നഷ്ടം നേരിട്ടു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്‌യുകയും ചെയ്തതോടെ ഓഹരി വിപണിയില്‍ ഇന്ന് ആശയ കുഴപ്പങ്ങള്‍ ഉണ്ടായി. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്നോട്ടുപോകുന്ന അവസ്ഥയും ഉണ്ടായി. ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ന് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധി മൂലം വിപണിയല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ഓഹരി വിപണിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. മുംബൈ ഓഹകരി സൂചികയായ സെന്‍സെക്‌സ് 418.38 പോയിന്റ് താഴ്ന്ന് 36,699.84 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 134.80 പോയിന്റ് താഴ്ന്ന് 10,862.60 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 742 കമ്പനികളുടെ നേട്ടത്തിലും. 1659 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി എയര്‍ടെല്‍ (4.12%), ടിസിഎസ് (1.96%), ടെക് മഹീന്ദ്ര (1.87%), കോള്‍ ഇന്ത്യ (1.72%), എച്ച്ഡിഎഫ്‌സി (1.30%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-8.15%), യുപിഎല്‍ (-5.68%), ടാറ്റാ മോട്ടോര്‍സ് (-5.32%), പവര്‍ ഗ്രിഡ് കോര്‍പ് (-4.46%), ഗെയ്ല്‍ (-3.68%), ടാറ്റാ മോട്ടോര്‍സ് (-5.32%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.
എന്നാല്‍ വിപണിയില്‍ രൂപപ്പെട്ട ആസയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,588.96), എസ്ബിഐ (1,465.64), എച്ച്ഡിഎഫ്‌സി (1,352.77), യെസ് ബാങ്ക് (1,105.78), എച്ച്ഡിഎഫ്‌സി ബാങ്ക് (1,079.92) എന്നീ കമ്പനികളുടെ ഓഹരികളലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.