
യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പവും കാരണം ഓഹരി വിപണിയില്‍ ഇന്ന് കനത്ത നഷ്ടമാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്താത് മൂലം നിക്ഷേപകര്‍ പിന്നോട്ട് പോകുന്നതിന് കാരണമായിട്ടുണ്ട്. റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 6.9 ശതമാനമായി വെട്ടിക്കുറച്ചതും ഓഹരി വപണിയില്‍ ആശയ കുഴപ്പങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമായിട്ടുണ്ട്. സമ്പന്നര്‍ക്ക് കൂടുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന ഭീതിയിയും നിക്ഷേപകര്‍ക്ക് ഇടയില്‍ ഉണ്ടായതോടെ ഓഹരി വിപണി ഇന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 462.80 പോയിന്റ് താഴ്ന്ന് 37,018.32 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 138 പോയിന്റ് താഴ്ന്ന് 10,980 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 830 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1587 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി ഇന്‍ഫ്രാടെല്‍ (2.12%), വിപ്രോ (1.92%), മാരുതി സുസൂക്കി (1.88%), പവര്‍ ഗ്രിഡ് കോര്‍പ്പ് (1.52%), എയ്ച്ചര്‍ (1.31%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് വന്‍ ഇടിവാണ് ഉണ്ടാക്കിയിട്ടുള്ളത്. വേദാന്ത (5.61%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (5.14%), എസ്ബിഐ (4.53%), ടാറ്റാ മോട്ടോര്‍സ് (4.53%), ഹിന്‍ഡാല്‍കോം (4.09%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,333.20), എസ്ബിഐ (1,295.66), റിലയന്‍സ് (1,220.95), ആക്സിസ് ബാങ്ക് (1,137.89), എച്ച്ഡിഎഫ്സി ബാങ്ക് (1,013.23) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.