
ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 50.12 പോയിന്റ് താഴ്ന്ന് 38981.43 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.40 പോയിന്റ് താഴ്ന്ന് 11724.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1442 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (3.42%), ഭാരതി ഇന്‍ഫ്രാടെല്‍ (3.16%), പവര്‍ ഗ്രിഡ് കോര്‍പ് (2.04%), എച്ച്ഡിഎഫ്‌സി ബാങ്ക്
(1.65%), ഹീറോ മോട്ടോ കോര്‍പ് (1.59%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ബ്രിട്ടാനിയ (-3.90%), സീ എന്റര്‍ടെയ്ന്‍ (-3.27%), ടാറ്റാ മോട്ടോര്‍സ് (-3.27%), ഐസിഐസിഐ ബാങ്ക് (-2.93%), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (-2.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം ഉണ്ടായിട്ടുള്ളത്.
വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (2,157.44), റിലയന്‍സ് (1,219.89), എച്ച്ഡിഎഫ്‌സി ബാങ്ക് (1,011.18), മാരുതി സുസൂക്കി (893.52), കോട്ടക് മഹീന്ദ്രാ ബാങ്ക് (672.33) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.