
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ന് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിക്കാന്‍ കാരണമായത്. ഇറാന്‍-യുഎസ് സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിച്ചത് മൂലം ക്രൂഡ് ഓയില്‍ വിലയിലും സ്വര്‍ണ വിലയിലും വര്‍ധനവുണ്ടായി. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം 11 പൈസ ഇടിവ് രേഖപ്പെടുത്തി 71.94 ലേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 51.73 പോയിന്റ് താഴ്ന്ന് 40817.74 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 27.60 പോയിന്റ് താഴ്ന്ന് 2025.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1008 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നേട്ടം രേഖപ്പെടുത്തുകയും, 1413 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്കെത്തുകയും ചെയ്തു.
ഭാരതി എയര്‍ടെല്‍ (3.09%), ടിസിഎസ് (2.24%), യെസ് ബാങ്ക് (2.24%), ഉള്‍ട്രാടെക് സിമന്റ് (1.81%), ബജാജ് ഫിനാന്‍സ് (1.06%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. എയ്ച്ചര്‍ മോട്ടേര്‍സ് (-4.38%), കോള്‍ ഇന്ത്യ (-2.67%), ലാര്‍സന്‍ (-2.19%), ഐഒസി (-2.17%), ഒഎന്‍ജിസി (-1.83%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. എസ്ബിഐ (1,423.73), ടിസിഎസ് (1,172.11), റിലയന്‍സ് (1,109.81), ഐസിഐസിഐ ബാങ്ക് (846.46), എച്ച്ഡിഎഫ്‌സി ബാങ്ക് (712.11) എന്നീ കമ്പനികളുടെ ഓഹരികളിലാംണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.