
യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത് മൂലവും ഓഹരി വിപണി ഇന്ന് നിലംപൊത്തി. നടപ്പുവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച രേഖപ്പെടുത്തില്ലെന്ന ആശങ്കകള്‍ കാരണം നിക്ഷേപകര്‍ കൂട്ടത്തോടെ ഇന്ന് ഓഹരി വിപണിയില്‍ നിന്ന് പിന്‍മാറി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 769.88 പോയിന്റ് താഴ്ന്ന് 36,562.91 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 225.40 പോയിന്റ് താഴ്ന്ന് 10,797.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 805 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1596 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടെക് മഹീന്ദ്ര (1.56%), എച്ച്‌സിഎല്‍ (0.73%), ബിപിസിഎല്‍ (0.27%), ബ്രിട്ടാനിയ്യ (0.23%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഐസിഐസിഐ ബാങ്ക് (-4.27%), ഐഒസി (-4.25%), ഉള്‍ട്രാക് സിമന്റ് (-4.11%), ടൈറ്റാന്‍ കമ്പനി (-4.11%), ടാറ്റാ സ്റ്റീല്‍ (-3.19%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,153.27), റിലയന്‍സ് (1,033.00), എച്ച്ഡിഎഫ്‌സി (837.86), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (829.10), ഐസിഐസിഐ ബാങ്ക് (791.89) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.