
ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടം. 2020 ല്‍ ആഗോള വിപണി പ്രതിസന്ധികളില്‍ നിന്ന് കരയകയറുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയും ഇന്ന് നേട്ടത്തിലേക്കാന്‍ പ്രധാന കാരണം. യുഎസ്-ചൈന വ്യാപാര തര്‍ക്കം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷകളും ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണമായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 320.62 പോയിന്റ് ഉയര്‍ന്ന് 41626.64 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 99.70 പോയിന്റ് ഉയര്‍ന്ന് 12,282.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 1722 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും, 770മ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടാറ്റാ മോട്ടോര്‍സ് (5.04%), ഉള്‍ട്രാടെക് സിമന്റ് (4.42%), ടാറ്റാ സ്റ്റീല്‍ (3.66%), ഗ്രാസിം (3.66%), വേദാന്ത (3.14%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപരത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയില്‍ വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. എയ്ച്ചര്‍ മോട്ടോര്‍സ് (-2.15%), ബജാജ് ആട്ടോ (-0.92%), ബിപിസിഎല്‍ (-0.50%), സിപ്ല (-0.50%), വേദാന്ത (3.14) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. റിലയന്‍സ് (1,243.07), ടാറ്റാ മോട്ടോര്‍സ് (1,109.99), ടാറ്റാ സ്റ്റീല്‍ (1,050.91), എസ്ബിഐ (689.60), ഉള്‍ട്രാടെക് സിമന്റ് (619.03) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.