
ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. യുഎസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടെയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലെത്താന്‍ കാരണം. ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ മറ്റൊരു കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 413.45 പോയിന്റ് ഉയര്‍ന്ന് 41352.17 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 111 പോയിന്റ് ഉയര്‍ന്ന് 12165 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1427 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1052 കമ്പനികളുട ഓഹരികള്‍ നഷ്ടത്തിവുമാണുള്ളത്.
ടാറ്റാ സ്റ്റീല്‍ (4.37%), ഭാരതി എയര്‍ടെല്‍ (4.29), വേദാന്ത (3.53%), ഹിന്ദാല്‍കോ (3.41%), ടാറ്റാ മോട്ടോര്‍സ് (3.00%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന നേട്ടമുണ്ടാത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സണ്‍ ഫാര്‍മ്മ (-1.40%), ഗെയ്ല്‍ (-0.71%), ടൈറ്റാന്‍ കമ്പനി (-0.68%), എച്ച്‌യുഎല്‍ (-0.68%), ബാജാജ് ആട്ടോ (-0.66%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. എച്ച്ഡിഎഫ്‌സി (1,768.42), റിലയന്‍സ് (1,451.89), ടാറ്റാ സ്റ്റീല്‍ (1,351.34), ടിസിഎസ് (1,311.81), ഭാരതി എയര്‍ടെല്‍ (1,011.17) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.