നിര്‍മ്മല സീതാരാന്റെ കരുതലോടെയുള്ള ഇടപെടല്‍; ഓഹരി വിപണിയില്‍ ഇന്ന് റെക്കോര്‍ഡ് നേട്ടം; സെന്‍സെക്‌സ് 428.62 പോയിന്റ് ഉയര്‍ന്നു; 1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍

February 19, 2020 |
|
Trading

                  നിര്‍മ്മല സീതാരാന്റെ കരുതലോടെയുള്ള ഇടപെടല്‍; ഓഹരി വിപണിയില്‍ ഇന്ന് റെക്കോര്‍ഡ് നേട്ടം;  സെന്‍സെക്‌സ് 428.62 പോയിന്റ് ഉയര്‍ന്നു; 1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍

ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. കൊറോണയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി വിപണി ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിക്കാന്‍ കാരണമായത്. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് മുഖം തിരിച്ച നിക്ഷേപകര്‍ ഇന്ന് തിരിച്ചുവരുന്നതായി കണ്ടു. എഫ്പിഐകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തുന്ന ലക്ഷണങ്ങളുണ്ടായി. കൊറോണ വൈറസ് ബാധ മൂലം ഇന്ത്യന്‍  ഓഹരി വിപണിയില്‍ കഴിഞ്ഞ കുറേക്കാലം നഷ്ടമുണ്ടായിരുന്നു രേഖപ്പെടുത്തിയത്.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 428.62 പോയിന്റ് ഉയര്‍ന്ന്  അതായത്  1.05 ശതമാനം  വര്‍ധനവ് രേഖപ്പെടുത്തി  41,323 ലേക്കെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ 137.80 പോയിന്റ് ഉയര്‍ന്ന്   അതായത് 1.15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 12,130.30 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍  1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 982 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ഭാരതി ഇന്‍ ഫ്രാടെല്‍ (7.19%),  ഗ്രാസിം (4.59%),  കോള്‍ ഇന്ത്യ  (3.59%),  സീ എന്റര്‍ടെയ്ന്‍ (3.43%),  സീ എന്റര്‍ടെയ്ന്‍ (2.71%),  സിപ്ല (2.64%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം  വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദങ്ങള്‍ കാരണം  വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് നഷ്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോര്‍സ് (-2.20%),  ജെഎസ്ഡബ്ല്യു സ്റ്റീല്‍  (-1.39%),  സണ്‍ഫാര്‍മ്മ (-1.25%),  ഭാരതി എയര്‍ടെല്‍ (0.88%), ടിസിഎസ് (-0.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇ്ന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍  വ്യാപാരത്തില്‍  രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1,636.10),  എസബിഐ (1,276.49), ടാറ്റാ മോട്ടോര്‍സ് (1,247.24),  ഭാരതി എയര്‍ടെല്‍ (1,178.15), റിലയന്‍സ് (968.28) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന ഭീമമായ ഇടപാടുകള്‍ നടന്നത്.

Related Articles

© 2025 Financial Views. All Rights Reserved