
ഓഹരി വിപണിയില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രകടമായില്ല. നേരിയ നേട്ടത്തില്‍ തന്നെയാണ് ഇന്നും വ്്യാപാരം അവസാനിച്ചത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും മൂലം ഓഹരി വിപണിയില്‍ നേരിയ നേട്ടവും നഷ്ടവും മാത്രമാണ് ഉണ്ടിയിട്ടുള്ളത്. ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെ സ്ഥിരതയുണ്ടാവുകയും ചെയ്തിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 52.16 പോയിന്റ് ഉയര്‍ന്ന് 37,402.49 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6.10 പോയിന്റ് ഉയര്‍ന്ന് 11,053.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1265 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1209 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്നുള്ളത്.
സണ്‍ഫാര്‍മ്മ (2.72%), ഭാരതി ഇന്‍ഫ്രാടെല്‍ (2.45%), ടെക് മഹീന്ദ്ര (1.72%), ആക്‌സിസ് ബാങ്ക് (1.38%), ലാര്‍സെണ്‍ (1.27%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-3.52%), ഗ്രാസിം (-2.65%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-2.52%), പവര്‍ ഗ്രിഡ് കോര്‍പ് (-1.94%), ഗെയ്ല്‍ (-1.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനിക്കകത്ത് കൂടുതല്‍ ഓഹരി ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (978.31), റിലയന്‍സ് (964.19), ആക്‌സിസ് ബാങ്ക് (622.15), എസ്ബിഐ (568.78), മാരുതി സുസൂക്കി (539.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.