
ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. ഇറാന്‍-യുഎസ് സംഘര്‍ഷം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കെത്താന്‍ കാരണമായത്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ പ്രധാന കാരണം. അതേസമയം ഇറാന്‍ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ യുദ്ധ ഭീതി ഒഴിവായിട്ടില്ലെന്നും ഏത് നിമിഷവും ഇറാന്‍ ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന ഭീതിയും വിപണി കേന്ദ്രങ്ങളെ അലട്ടുന്നുണ്ട്. യുദ്ധ ഭീതി ഒഴിവായതോടെ സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 29,680 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ രൂപയുടെ മൂല്യവും വര്‍ധിച്ചു. രൂപയുടെ മൂല്യം 22 പൈസ ഉയര്‍ന്ന് 70.48 ലേക്കെത്തി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സസ് 634.61 പോയിന്റ് ഉയര്‍ന്ന് ഏകദേശം 1.55 ശതമാനം ഉയര്‍ന്ന് 41,452.35, ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 190 പോയിന്റ് ഉയര്‍ന്ന് അതായത് 1.58% ശതമാനം ഉയര്‍ന്ന് 12,215.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1794 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 759 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി ഇന്‍ഫ്രാടെല്‍ (6.05%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (5.94%), ടാറ്റാ മോട്ടോര്‍സ് (5.18%), ഐസിഐസിഐ ബാങ്ക് (3.87%), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (3.36%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. ടിസിഎസ് (-1.81%), കോള്‍ ഇന്ത്യ (-1.10%), എച്ച്‌സിഎല്‍ ടെക് (-0.93%), ബ്രിട്ടാന്നിയ (-0.74%), എന്‍പിടിസി (-0.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികകളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എസ്ബിഐ (1,332.30), റിലയന്‍സ് (1,060.32), ഐസിഐസിഐ ബാങ്ക് (1,034.37), ഇന്‍ഫോസിസ് (983.73), ടിസിഎസ് (826.88) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.