
ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. കഴിഞ്ഞ കുറേക്കാലമായി നേരിട്ട പ്രതിസന്ധിയില്‍ നിന്ന് വിരാമമിട്ട് ഓഹരി വപണിയില്‍ ഇന്ന് വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ അധിക നികുതി ഈടാക്കുന്നതില്‍ നിന്ന് പിന്‍മാറുമെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടമാണ്ടാക്കിയത്. കഴിഞ്ഞ കുറേക്കാലമായി ഓഹരി വിപണിയില്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ന് വിരമാമുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതോടെ നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന പ്രവണതയാണ് ഇന്ന് വിപണി രംഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അതേസമയം യുഎസ്-ചൈനാ വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന വാര്‍ത്തയും ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ വലിയ പ്രതീക്ഷയാണ്അര്‍പ്പിച്ചിരിക്കുന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 636.86 പോയിന്റ് ഉയര്‍ന്ന് 37,327.36 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 177 പോയിന്റ് ഉയര്‍ന്ന് 11,032.50 ലെത്തിയാണ് ഇന്ന് വ്യപാരം അവസാനിച്ചത്. നിലവില്‍ 1379 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1020 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
എച്ച്‌സിഎല്‍ ടെക് (6.41%), ടാറ്റാ മോട്ടോര്‍സ് (5.66%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.45%), എം&എം (4.10%), റിലയന്‍സ് (3.87%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടംമാണ് ഉണ്ടായിട്ടുള്ളത്. ടാറ്റാ സ്റ്റീല്‍ (-3.80%), സിപ്‌ല (-2.94%), ഉള്‍ട്രാടെക് സിമെന്റ് (-2.50%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.86%), ഇന്‍ഡ്യാ ബുള്‍സ് എച്ച്എസ്ജി (-0.24%) എന്നീകമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ നഷ്ടം ഉണ്ടായിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,643.59), ആക്‌സിസ് ബാങ്ക് (1,159.39), എച്ച്ഡിഎഫ്‌സി ബാങ്ക് (1,100.47), യെസ് ബാങ്ക് (1,091.14), എസ്ബിഐ (969.27) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.