
തുടര്‍ച്ചയായി നഷ്ടം വരുത്തിയതിനു ശേഷം ഇന്ന് വിപണിയില്‍ ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരി വാങ്ങിക്കൂട്ടിയത് മൂലം വിപണി കുതിച്ചു കയറി. ബജറ്റ് മുന്നില്‍ കണ്ടുള്ള ഊഹ കച്ചവടം ആണ് വിപണിയില്‍ ഉണര്‍വ് പകര്‍ന്നത്. ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ചയളര കളുടെ പുനരുദ്ധാരണം സംബന്ധിച്ച് റിസര്‍വ് ബാങ്ക് അടുത്തയാഴ്ച്ച തീരുമാനം എടുക്കും എന്ന പ്രതീക്ഷ വിപണിയില്‍ ഉണ്ട്. കൂടാതെ ബജറ്റില്‍ ഓട്ടോ മൊബൈല്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി മൂലം നികുതികള്‍ കുറച്ചേക്കും എന്ന് വിപണിയില്‍ പൊതുവെ വിലയിരുത്തല്‍ നടക്കുന്നു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 488.89 പോയിന്റ് ഉയര്‍ന്ന് 39,601.63 ലെത്തിയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 140 പോയിന്റ് ഉയര്‍ന്ന് 11,831.80ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
യെസ് ബാങ്ക് (11%), ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (7.97%), സണ്‍ ഫാര്‍മ്മ (4.08%), ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് (3.93%), ലാര്‍സണ്‍ (3.45%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടത്തിലെത്തിയത്. അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം നേരിട്ടു. യുപിഎല്‍ (-8.42%), വിപ്രോ (-2.41%), അദാനി പോര്‍ട്‌സ് (-1.45%), ബ്രിടാനിയ (-1.45%), ടെക് മഹീന്ദ്ര (-1.37%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദവും ആശയകുഴപ്പവും കാരണം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,825.82), യുപിഎല്‍ (1,122.98), ഇന്‍ഡ്‌സ്‌ലാന്‍ഡ് ബാങ്ക് (1,086.87), ഐസിഐസിഐ ബാങ്ക് (1,053.82), എസ്ബിഐ (711.92) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.