
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 173 പോയിന്റ് നേട്ടത്തില്‍ 38,050.78ലും നിഫ്റ്റി 69 പോയിന്റ് ഉയര്‍ന്ന് 11,247.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1127 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ടിപിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഐഒസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍.
എസ്ബിഐ, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെക്ടറല്‍ സൂചികകളില്‍ ഊര്‍ജം, ലോഹം, വാഹനം തുടങ്ങിയവ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.41ശതമാനവും സ്മോള്‍ ക്യാപ് 0.84ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയത്ത്.