
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 209.75 പോയന്റ് നഷ്ടത്തില്‍ 34,961.52ലും നിഫ്റ്റി 70.60 പോയന്റ് താഴ്ന്ന് 10312.4ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1597 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികള്‍ക്ക് മാറ്റമില്ല.
കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, സിപ്ല, എംആന്‍ഡ്എം തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എഫ്എംസിജി ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംതാഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് വ്യാപനവും ആഗോളകാരണങ്ങളുമാണ് വിപണിയെ ബാധിച്ചത്.