
ഈ ആഴ്ചത്തെ ആദ്യ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 372.17 പോയിന്റ് താഴ്ന്ന് 37090.17 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 130.70 പോയിന്റ് താഴ്ന്ന് 11148.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 639 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1826 കമ്പനികളുടെ ഓഹരികളില്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി എയര്‍ടെല്‍ (1.22%), ടൈറ്റാന്‍ കമ്പനി (1.11%), ടെക് മഹീന്ദ്ര (1.10%), എച്ച്ഡിഎഫ്‌സി (1.10%), എച്ച്‌യുഎല്‍ (0.86%) എന്നീ കമ്പനികളുടെ ഓഹിരികളിലാമ് നേട്ടമുണ്ടായത്.
ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സണ്‍ ഫാര്‍മ്മ (-9.06%), എയ്ചര്‍ മോട്ടോര്‍സ് (-7.87%), സീ എന്റര്‍ടെയ്ന്‍ (-7.85%), ഇന്ത്യ ബുള്‍സ് എച്ച്എസ്ജി (-5.58%), യെസ് ബാങ്ക് (-5.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. എസ്ബിഐ (1,230.66), ഐടിസി (1,037.84), റിലയന്‍സ് (991.48), സണ്‍ ഫാര്‍മ്മ (958.59), യെസ് ബാങ്ക് (941.77) എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നത്.