
ന്യൂഡല്‍ഹി: ജപ്പാനിലെ ഇലക്ട്രോണിക്‌സ് ഭീമനായ സോണി കോര്‍പും, സുഭാഷ് ചന്ദ്രയുടെ സീഎന്റര്‍മെയ്ന്‍മെന്റും (സീല്‍) ഒഹരികളില്‍ പുതിയ ഇടപാടുകള്‍ നടത്താനൊരുങ്ങുന്നുവെന്ന് ദേശീയ സാമ്പത്തിക മാധ്യമമായ ബിസിനസ് റ്റുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സീയുടെ 20-25 ശതമാനം വരെയുള്ള ഓഹരികളില്‍ ധാരണയാകാനാണ് സോണിയുടെ ലക്ഷ്യമെന്നാണ് സൂചന.
സീ എന്റര്‍ടെയ്ന്‍മെന്റുമായുള്ള ഇടപാട് സോണിക്ക് ബിസിനസ് രംഗത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം സീയില്‍ 25 ശതമാനം ഓഹരി സോണി കോര്‍പ് നിക്ഷേപിക്കുമെന്നാണ് സൂചന. എന്നാല്‍ ഓഹരി ഇടപാടുകളെ സംബന്ധിച്ച് ഇരുവിഭാഗവും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ഒഹരി ഇടപാടിലൂടെ കിട്ടുന്ന തുക 13000 കോടി രൂപയുടെ കടം ഒഴിവാക്കാനുള്ള നീക്കമായിരിക്കും സുഭാഷ് ചന്ദ്രയുടെ ഭാഗത്ത് നിന്ന് ആദ്യമുണ്ടാവുക.