
മുംബൈ: തുടര്‍ച്ചയായി ആറുദിവസം നീണ്ടുനിന്ന റാലിക്കുശേഷം ഓഹരി വിപണിയില്‍ തിരുത്തല്‍. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്സിന് 1,406.73 പോയിന്റ് നഷ്ടമായി. സെന്‍സെക്സ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയിന്റ് താഴ്ന്ന് 13,328.40ലുമെത്തി.
ആഗോള വിപണികളിലെ സാഹചര്യം മുന്നില്‍ കണ്ട് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയെ ബാധിച്ചത്. യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതാണ് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ പ്രേരണയായത്.
ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ 580 ഓഹരികള്‍മാത്രമാണ് നേട്ടമുണ്ടാക്കിയത്. 163 ഓഹരികള്‍ക്ക് മാറ്റമില്ല. ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഐഒസി ഉള്‍പ്പെട നിഫ്റ്റി 50യിലെ എല്ലാ ഓഹരികളും നഷ്ടംനേരിട്ടു.
പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സൂചികകള്‍ 4-5ശതമാനവും കൂപ്പുകുത്തി.