സണ്‍ഫാര്‍മയ്‌ക്കെതിരെ സെബിയില്‍ പരാതി;ഓഹരി ഇടപാടില്‍ ക്രമക്കേട് നടന്നതായി ആരോപണം

January 19, 2019 |
|
Investments

                  സണ്‍ഫാര്‍മയ്‌ക്കെതിരെ സെബിയില്‍ പരാതി;ഓഹരി ഇടപാടില്‍ ക്രമക്കേട് നടന്നതായി ആരോപണം

മുംബൈ:രാജ്യത്തെ പ്രമുഖ മരുന്നുകമ്പനിയായ സണ്‍ഫാര്‍മയ്‌ക്കെതിരെ സെബിയില്‍ പരാതിയുള്ളതായി റിപ്പോട്ട്. വാര്‍ത്ത ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സണ്‍ ഫാര്‍മോയുടെ ഉടമകളിലൊരാളായ സൂധീര്‍ വാലിയയുടെ നേതൃത്വത്തിലുള്ള സുരക്ഷ റിയല്‍റ്റിയും ആദിത്യ മെഡിസെയ്ല്‍സ് എന്ന കമ്പനിയും തമ്മില്‍ നടന്ന ഇടപാടില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി. ഏകദേശം 58000 കോടി രൂപയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. 

കമ്പനിയില്‍ നടന്ന ഇടപാടില്‍ ഉടമകളായ ദിലീപ് സാങ്‌വി, സുധീര്‍ വാലി എന്നിവര്‍ക്കെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. അതേ സമയം ആരോപങ്ങണങ്ങള്‍ വാര്‍ത്തായയതോടെ സണ്‍ഫാര്‍മയുടെ ഓഹരി 9 ശതമാനം തഴ്ന്നു. 390.7 രൂപയലെത്തുകയും ചെയ്തു. അതേ സമയം ആറ് വര്‍ഷത്തിനിടെ ഏറ്റവും നിരക്കില്‍ കമ്പനി എത്തിയതോടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ് വന്നു. 375 രൂപ വരെ എത്തി കമ്പനിയുടെ ഓഹരി വിപണയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ആരോപണങ്ങളും വിവദങ്ങളുമാണ് ഓഹരി വിപണി ഇടിയാന്‍ കാരണം.

 

Related Articles

© 2025 Financial Views. All Rights Reserved