
മുംബൈ: കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത് വലിയ ചാഞ്ചാട്ടം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തില്‍ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓാഹരി സൂചികയായ നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നല്‍കിയതാണ് വിപണിയെ ബാധിച്ചത്. ആഗോള സൂചികകളിലെ തളര്‍ച്ചയും വിപണിയുടെ കരുത്തുചോര്‍ത്തി. ഒരുവേള 1000 പോയന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു.
ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 845 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്‍ക്ക് മാറ്റമില്ല. വേദാന്ത, സണ്‍ ഫാര്‍മ, എന്‍ടിപിസി, സിപ്ല, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ടിസിഎസ്, ടൈറ്റന്‍ കമ്പനി, ശ്രീ സിമന്റ്, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, എസ്ബിഐ, ഐടിസി, ഐഒസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഫാര്‍മ, വാഹനം, ഊര്‍ജം, എഫ്എംസിജി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.