
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്കെത്താന്‍ പ്രധാന കാരണം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും, നടപ്പുവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന ഭീതിയുമാണ് ഓഹരി വിപണി ഇന്ന് നിലംപൊത്താന്‍ കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്്‌സ് 79.90 പോയിന്റ് താഴ്ന്ന് 41,872.73 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 12,343.30 ലേക്കത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1471 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1023 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (3.11%), ഹീറോ മോട്ടോകോര്‍പ്പ് (2.69%), ടാറ്റാ മോട്ടോര്‍സ് (2.30%), ടൈറ്റാന്‍ കമ്പനി (1.52%), മാരുതി സുസൂക്കി (1.30%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-5.48), വിപ്രോ (-3.48%), എസ്ബിഐ (-1.14%), ബിപിസിഎല്‍ (-1.14%), ഇന്‍ഫോസിസ് (-1.04%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ( 1,960.03), യെസ് ബാങ്ക് (1,592.76), റിലയന്‍സ് (1,101.96), എസ്്ബിഐ (1,057.89), ടാറ്റാ മോട്ടോര്‍സ് (771.07) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.