
യുഎസ്-ചൈനാ വ്യാപാര തര്‍ക്കം ഇന്ന് സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയില്‍ ആഗോള ഓഹരി വിപണിയില്‍ നേട്ടം പ്രകടമായി. ഇതിന്റെ ഫലമായി ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തിലെത്തി. താരിഫുകള്‍ ഒഴിവാക്കി വ്യാപാരം തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓഹരി വിപണി ഇന്ന് നേട്ടത്തിലെത്തിയത്. ഇതിന്റെ ഫലമായാണ് ഓഹരി വിപണിയില്‍ ഇന്ന് നിക്ഷേപകര്‍ ഒഴുകിയെത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 428 പോയിന്റ് ഉയര്‍ന്ന് 41009.71 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 114.90 പോയിന്റ് ഉയര്‍ന്ന് 12086.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 1518 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 981 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ആക്‌സിസ് ബാങ്ക് (4.14%), വേദാന്ത (3.75%), ഹിന്ദാല്‍കോം (3.38%), എസ്ബിഐ (3.32%), കോള്‍ ഇന്ത്യ (3.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഡോ. റെഡ്ഡിസ് ലാബ്‌സ് (-2.90%), ഭാരതി എയര്‍ടെല്‍ (-2.47%), സീ എന്റര്‍ടെയ്ന്‍ (-1.62%), കോട്ക് മഹീന്ദ്ര (-1.33%), ബജാജ് ആട്ടോ (-0.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ടാറ്റാ മോട്ടോര്‍സ് (1,643.66), എസ്ബിഐ (1,361.97), ടിസിഎസ് (1,182.92), ആക്‌സിസ് ബാങ്ക് (1,115.49), ഐസിഐസിഐ ബാങ്ക് (960.51) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.